ഇന്റർ മിലാന്റെ ക്രൊയേഷ്യൻ താരം ഇവാൻ പെരിസിചിനെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്. മാൻ സിറ്റി താരം ലെറോയ് സാനെയെ ടീമിലെത്തിക്കാനുള്ള ശ്രമം താരത്തിന്റെ പരിക്കിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. റോബറി എറയുടെ അവസാനത്തിന് ശേഷം വിങ്ങർമാരെ തേടുന്ന ബയേണ് ലോകകപ്പ് ഫൈനലിസ്റ്റായ പെരിസിചിനെ നിർദ്ദേശിച്ചത് ബയേണീന്റെ ക്രൊയേഷ്യൻ പരിശീലകൻ നിക്കോ കോവചാണ്. വലൻസിയയുമായി ഫ്രണ്ട്ലി മാച്ചിനുള്ള ഇന്റർ സ്ക്വാഡിനൊപ്പം പെരിസിച് സഞ്ചരിച്ചിട്ടില്ല.
ഇത് ട്രാൻസ്ഫർ റൂമറുകൾക്ക് ആക്കം കൂട്ടി. 20 മില്ല്യൺ യൂറോ വരെ പെരിസിചിനായി മുടക്കാൻ ബയേൺ തയ്യാറാണ്. ഒരു വർഷത്തെ ലോൺ ഓപ്ഷനിലാകും താരത്തെ ജർമ്മനിയിലെത്തിക്കാൻ ബയേൺ ശ്രമിക്കുക. ബുണ്ടസ് ലീഗയിൽ അപരിചതനല്ല പെരിസിച്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടിയും വോൾഫ്സ്ബർഗിന് വേണ്ടിയും പെരിസിച് കളിച്ചിട്ടുണ്ട്. ഡോർട്ട്മുണ്ടിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗ കിരീടവും പെരിസിച് നേടിയിട്ടുണ്ട്.