റെയ്ന മിലാൻ വിടും, ലാസിയോയിൽ കരാർ ഒപ്പുവെക്കും

- Advertisement -

എ സി മിലാന്റെ സ്പാനിഷ് ഗോൾ കീപ്പർ പെപെ റെയ്ന മിലാൻ വിടും. ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു റെയ്ന. താരം മിലാൻ വിടാൻ ആഗ്രഹിക്കുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു. മിലാനിൽ ഇനിയും ഒരു വർഷത്തെ കരാർ റെയ്നക്ക് ബാക്കിയുണ്ട്. ആ കരാർ ക്ലബുമായി സംസാരിച്ച് റദ്ദാക്കി ഫ്രീ ഏജന്റായാകും താരം ലാസിയോയിലേക്ക് പോവുക.

ലാസിയോ താരത്തെ രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കാൻ ഒരുക്കമാണ്. ഡൊണ്ണരുമ്മ ഒന്നാം ഗോൾ കീപ്പർ ആയതിനാൽ റെയ്നക്ക് മിലാനിൽ അവസരം കിട്ടില്ല എന്നതാണ് താരം ക്ലബ് വിടാനുള്ള കാരണം. ബാഴ്സലോണ, ലിവർപൂൾ, നാപോളി, ബയേൺ മ്യൂണിക്ക് തുടങ്ങി പ്രമുഖ ക്ലബുകൾക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് റെയ്ന.

Advertisement