- മുൻ ചെൽസി താരം ഓസ്‌കാർ സീരി എ യിലേക്ക് പോകാനൊരുങ്ങുന്നു. നിലവിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ഷാങ്ഹായിയുടെ മധ്യനിര താരമാണ് ഓസ്കാർ. പക്ഷെ യൂറോപ്പിലേക്ക് മടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി ഓസ്കാർ സ്ഥിതീകരിച്ചു. മിലാൻ ക്ലബ്ബ്കളുമായി താരം ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ബ്രസീൽ ദേശീയ ടീം താരമായ ഓസ്കാർ 2017 ജനുവരിയിലാണ് ചെൽസി വിട്ട് ചൈനീസ് സൂപ്പർ ലീഗിലേക്ക് മാറിയത്. അവിടെ ചൈനീസ് സൂപ്പർ ലീഗ് കിരീടവും, സൂപ്പർ കപ്പ് കിരീടവും താരം ക്ലബ്ബിനോപ്പം നേടി. താരത്തിനായി ഇന്ററും മിലാനും രംഗത്തുണ്ട്. ആദ്യം ലോണിൽ കളിച് പിന്നീട് സ്ഥിരം കരാറിൽ ഇറ്റലിയിലേക്ക് മാറുക എന്നതാണ് ഇരു ക്ലബ്ബ്കളും ഷാങ്ഹായിക്ക് മുന്നിൽ വച്ച വാഗ്ദാനം എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ചൈനീസ് സൂപ്പർ ലീഗ് സീസണിൽ 18 മത്സരങ്ങളിൽ നിന്ന് താരം 6 ഗോളുകൾ നേടിയിട്ടുണ്ട്.