നെയ്മറിനെ തിരികെ എത്തിക്കില്ല എന്ന് ബാഴ്സലോണ

- Advertisement -

നെയ്മറിനെ തിരികെ ബാഴ്സയിൽ എത്തിക്കാൻ ആലോചിക്കുന്നില്ല എന്ന ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബാർതൊമൊ. നെയ്മറായിട്ട് ക്ലബ് വിട്ടതാണ്. അദ്ദേഹത്തെ തിരികെ കൊണ്ട് വരാനുള്ള ഒരു ചിന്തയും ക്ലബിനില്ല എന്നും ബർതൊമൊ പറഞ്ഞു. നെയ്മർ ബാഴ്സയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ആണ് ക്ലബിന്റെ ഈ പ്രതികരണം.

നേരത്തെ സ്പെയിനിലേക്കുള്ള തിരികെപോക്കിനെ പറ്റിയുള്ള എല്ലാ വാർത്തകളും കളവാണെന്ന് നെയ്മറും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ലോക റെക്കോർഡ് തുകയ്ക്ക് നെയ്മർ ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയത്. ക്ലബ് പ്രസിഡന്റ് ഈ വരുന്ന ജനുവറ്റി ട്രാൻസഫർ വിൻഡോയിൽ പുതിയ താരങ്ങളെ ആരെയും ബാഴ്സ വാങ്ങില്ല എന്നും അറിയിച്ചു. ഇപ്പോഴുള്ള ബാഴ്സ ടീം വളർ മികച്ചതാണെന്നും അത് മതിയെന്നുമാണ് ക്ലബിന്റെ നിലപാട്.

Advertisement