ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ബാഴ്സലോണയിലേക്ക് തിരികെ വരണമെന്നത് തങ്ങൾക്ക് അറിയാമെന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതോമു. നെയ്മറിന്റെ ബാഴ്സലോണയിലേക്ക് വരാനുള്ള ശ്രമങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ പി എസ് ജി അദ്ദേഹത്തെ വിടില്ല. നെയ്മറിനെ ക്ലബിൽ തന്നെ നിലനിർത്താനാണ് പി എസ് ജി ഉദ്ദേശിക്കുന്നത്. ബാർതൊമു പറഞ്ഞു.
ഇതോടെ നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള മടക്കം എളുപ്പത്തിൽ നടക്കില്ല എന്ന് ഉറപ്പായി. ബാഴ്സലോണയിലേക്ക് വരാൻ വേണ്ടി ശമ്പളം കുറയ്ക്കാൻ വരെ നെയ്മർ ഒരുക്കമായിരുന്നു. എന്നാൽ പി എസ് ജി എമ്പപ്പെയെയും നെയ്മറിനെയും വിൽക്കണ്ട എന്ന തീരുമാനത്തിലാണ് ഇപ്പോൾ ഉള്ളത്. രണ്ട് സീസൺ മുമ്പ് ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയ നെയ്മർ പാരീസിൽ സന്തോഷം ഇല്ല എന്ന കാരണം പറഞ്ഞാണ് ബാഴ്സയിലേക്ക് തിരികെ പോകാൻ ശ്രമിക്കുന്നത്.