നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ വരും എന്ന അഭ്യൂഹങ്ങൾക്ക് ഒരിക്കലും അവസാനമില്ല. നെയ്മർ പി എസ് ജിയിൽ തുടരുമെന്ന് എപ്പോഴും പറയുന്നുണ്ട് എങ്കിലും ബാഴ്സലോണ താരത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നെയ്മറിനായി 60 മില്യണും ഒരു താരത്തെയും ആണ് പി എസ് ജിക്ക് ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ സമ്മറിൽ നൂറു മില്യണിൽ അധികം വാഗ്ദാനം ചെയ്തിട്ടും പി എസ് ജി നെയ്മറിനെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
പുതിയ പ്രസിഡന്റ് ലപോർടെ ആണ് നെയ്മറിനെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നത്. നെയ്മറും ഹാളണ്ടുമാണ് ഇത്തവണ ബാഴ്സലോണയുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റുകൾ. വലിയ താരങ്ങളെ ടീമിൽ എത്തിച്ചാൽ മാത്രമേ ബാഴ്സലോണക്ക് മെസ്സിയെ ടീമിൽ നിർത്താൻ ആവുകയുള്ളൂ. അതാണ് നെയ്മറിനായുള്ള ശ്രമത്തിനു പിന്നിലെ പ്രധാന കാരണം. മൂന്ന് സീസണുകൾക്ക് മുമ്പ് ആയിരുന്നു നെയ്മർ ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയത്.