ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പർ ആയ നെറ്റോയെ വിൽക്കാൻ ക്ലബ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ നെറ്റോയെ സ്വന്തമാക്കാനായി സീരി എ ക്ലബുകളായ എസി മിലാനും ഇന്റ്ർ മിലാനും രംഗത്ത് ഉള്ളതയി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരു ടീമും മികച്ച ഒരു സെക്കൻഡ് കീപ്പർക്കായുള്ള അന്വേഷണത്തിലാണ്. എന്നാൽ ഒന്നാം നമ്പറാകാൻ കഴിയാത്ത ഒരു ക്ലബിലേക്ക് നെറ്റോ പോകുമോ എന്നത് സംശയമാണ്.
നെറ്റോയ്ക്ക് വേണ്ടി 16 മില്യണോളമാണ് ബാഴ്സലോണ ആവശ്യപ്പെടുന്നത്. ടെർ സ്റ്റേഗന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ കുറച്ച് മത്സരങ്ങൾ വല കാത്തു എങ്കിലും അത്ര നല്ല പ്രകടനമല്ല നെറ്റോ ബാഴ്സയിൽ നടത്തിയത്. അതാണ് നെറ്റോയെ വിൽക്കാൻ ബാഴ്സ തീരുമാനിക്കാൻ കാരണം. നെറ്റോ അവസരങ്ങൾ കുറവായത് കൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുമുണ്ട്. വലൻസിയയിൽ നിന്ന് വന്ന നെറ്റോയ്ക്ക് വേണ്ടി വലൻസിയയിയും രംഗത്ത് ഉണ്ട്. ബാഴ്സലോണയുടെ യുവ താരവും മൂന്നാം കീപ്പറുമായ ഇനാകി പെനയും ക്ലബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട്