നാപോളിയുടെ കൊളംബിയൻ ഗോൾ കീപ്പർ ഇറ്റലി വിടുന്നു

- Advertisement -

നാപോളിയുടെ കൊളംബിയൻ ഗോൾ കീപ്പർ ഇറ്റലി വിടുന്നു. ആഴ്‌സണലിൽ നിന്നും ലോണിൽ നേപ്പിൾസിൽ എത്തിയ ഡേവിഡ് ഓസ്പിനയാണ് ഇറ്റലി വിടുന്നത്. നാപോളി താരത്തെ കൊളംബിയയിലേക്ക് അയച്ചതായി ക്ലബ്ബ് സ്റ്റെമെന്റ് വന്നിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താരം കൊളംബിയയിലേക്ക് പോകുന്നതെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതെ സമയം ലോണിൽ ഇറ്റലിയിൽ എത്തിയ ഓസ്പിനയെ വാങ്ങണമെങ്കിൽ 25 മത്സരങ്ങൾ താരം കളിക്കേണ്ടതായുണ്ട്. എന്നാൽ ഇതുവരെ 24 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളു. കൊളംബിയയിലേക്ക് ഓസ്പിന പോയതിനാൽ കരാറിലെ ആ ക്ളോസ് വാലിഡാവില്ല. 25 മത്സരങ്ങൾ ഓസ്പിന കളിച്ചിരുന്നെങ്കിൽ നാപോളി നിർബന്ധമായും കൊളംബിയൻ താരത്തെ ടീമിലെത്തിക്കേണ്ടി വന്നേനെ. അതോടു കൂടി ഓസ്പിന ഇറ്റലി വിടുമെന്നുറപ്പായി.

Advertisement