സുവാരസിന് പരിക്ക്, കോപ്പ ഡെൽ റേ ഫൈനൽ നഷ്ടമാവുമെന്ന് സൂചന

Luis Suarez barcelona
- Advertisement -

ചാമ്പ്യൻസ് ലീഗിൽ നിന്ന് ലിവർപൂളിനോട് നാണം കെട്ട് പുറത്തായതിന് പിന്നാലെ ബാഴ്‌സലോണക്ക് മറ്റൊരു തിരിച്ചടി. സീസണിൽ ഡൊമസ്റ്റിക് ഡബിൾ ലക്‌ഷ്യം വെച്ച് കോപ്പ ഡെൽ റേ ഫൈനലിൽ വലൻസിയ നേരിടാൻ സൂപ്പർ താരം സുവാരസ് ഉണ്ടാവില്ലെന്ന് സൂചന. വലതു കാൽമുട്ടിനേറ്റ പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനാവുമെന്ന് ബാഴ്‌സലോണ അറിയിച്ചു. ഇതോടെ താരത്തിന് ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ മെയ് 25ന് വലൻസിയക്കെതിരെ നടക്കുന്ന കോപ്പ ഡെൽ റേ ഫൈനൽ താരത്തിന് നഷ്ടമാവുമെന്നാണ് സൂചന.

ബാഴ്‌സലോണ ഇതുവരെ സുവാരസ് കളത്തിലേക്ക് തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ സുവാരസ് ബാഴ്‌സലോണക്ക് ലാ ലീഗ കിരീടം നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ തോറ്റ മത്സരത്തിൽ സുവാരസ് 90മിനുട്ടും കളിച്ചിരുന്നു

Advertisement