മുൻ മിലാൻ കോച്ച് ഇറാന്റെ പരിശീലകനാവുമോ ?

ഇറാൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനാകാൻ മുൻ മിലാൻ കോച്ച് വിന്സെസോ മൊണ്ടേലക്ക് ക്ഷണം. മുൻ റോമാ, സാംടോറിയ താരമായ മൊണ്ടെല്ലാ മിലാനു പുറമെ സാംപ്‌ടോറിയ, ഫിയോറെന്റീന എന്നി ടീമുകളെ പരിശീലിപ്പിച്ചിരുന്നു. ലാ ലീഗയിൽ സെവിയ്യയെയും മൊണ്ടേല്ല പരിശീലിപ്പിച്ചിട്ടുണ്ട്.

ഇറാൻ പരിശീലകനായ കാർലോസ് കൊയ്‌റോസ് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ഇറാൻ പരിശീലകനെ തേടാനാരംഭിച്ചത്. ഏഷ്യൻ കപ്പിലെ പുറത്താകൽ സ്ഥാനമൊഴിയാൻ ഒരു കാരണമായി. ഖത്തറിൽ വെച്ച് നടക്കുന്ന 2022 ലോക കപ്പ് മുന്നിൽ കണ്ടു മൂന്നു വർഷത്തെ കരാറാണ് ഇറാൻ ഓഫർ ചെയുന്നത്.

Previous articleആരാണ് ചെൽസിയുടെ മാനേജർ, സബ്ബ് വിളിച്ചിട്ടും ഇറങ്ങാൻ കൂട്ടാക്കാതെ കെപ!!
Next articleവാർ ചതിച്ചു, ഇന്റർ – ഫിയോരെന്റിന പോരാട്ടം സമനിലയിൽ