ഹിഗ്വയിന് പകരക്കാരനായി മിലികിനെ ലക്ഷ്യമിട്ട് യുവന്റസ്

- Advertisement -

നാപോളിയുടെ സ്ട്രൈക്കർ ആയ മിലികിനെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം. ഹിഗ്വയിൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് യുവന്റസ് ഒരു പുതിയ സട്രൈക്കർക്കായുള്ള അന്വേഷണം തുടങ്ങിയത്. മിലികും യുവന്റസുമായി ആദ്യ ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മിലികിനെ വിൽക്കാൻ ക്ലബ് തീരുമാനിച്ചതായി നാപോളി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

താരം ക്ലബ് മുന്നോട്ടു വെച്ച കരാർ അംഗീകരിക്കാത്തതാണ് നാപോളി മിലികിനെ വിൽക്കാൻ കാരണം. 2021 സീസൺ അവസാനം വരെയാണ് മിലികിന് ഇപ്പോൾ നാപോളിയിൽ കരാർ ഉള്ളത്. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മിലികിനെ വിറ്റില്ല എങ്കിൽ ക്ലബിന് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടമാകും. 50 മില്യൺ എങ്കിലും കിട്ടിയാൽ മാത്രമെ മിലികിനെ വിൽക്കുകയുള്ളൂ എന്നാണ് നാപോളിയുടെ തീരുമാനം. മികച്ച ഫോമിൽ ഉള്ള മിലികിനു വേണ്ടി യുവന്റസ് മാത്രമല്ല ടോട്ടൻഹാം, ആഴ്സണൽ എന്നിവരൊക്കെയും രംഗത്തുണ്ട്.

Advertisement