മെർടെൻസിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിയുടെ ഏറ്റവും പ്രധാന താരമായ മെർടെൻസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചേക്കില്ല എന്ന അഭ്യൂഹം ഉയരുന്ന സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. മെർടെൻസിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കി അറ്റാക്ക് കൂടുതൽ ശക്തമാക്കുകയാണ് ചെൽസിയുടെ ലക്ഷ്യം.

മെർടെൻസും നാപോളിയും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു എങ്കിലും ക്ലബിന്റെ ചില നയങ്ങൾ മാറ്റാൻ വേണ്ടി താരം ആവശ്യപ്പെട്ടതാണ് ഇപ്പോൾ അദ്ദേഹം ക്ലബ് വിടുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. 2013 മുതൽ നാപോളിയിൽ കളിക്കുന്ന താരമാണ് മെർടെൻസ്. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരും മെർടെൻസ് തന്നെ. ബെൽജിയൻ താരമായ മെർടെൻസ് ഈ സീസണിൽ ഇതുവരെ നാപൊളിക്ക് വേണ്ടി 12 ഗോളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.