മാറ്റിചിനെ ലക്ഷ്യമിട്ട് മിലാൻ ക്ലബുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെർബിയൻ മിഡ്ഫീൽഡർ നെമാഞ്ച മാറ്റിചിനെ ലക്ഷ്യമിട്ട് മിലാൻ ക്ലബുകൾ രംഗത്ത്. എ സി മിലാനും ഇന്റർ മിലാനും മാറ്റിചിനായി രംഗത്തുള്ളതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യു‌ന്നത്. മൗറീനോ ആയിരുന്നു മാറ്റിചിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൊണ്ടു വന്നത്. എന്നാൽ മൗറീനോ പോയതോടെ മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമല്ലാതായി മാറിയിരുന്നു.

താരത്തിന്റെ പ്രായവും വേഗത കുറവും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വിമർശനവും മാറ്റിചിന് നേടിക്കൊടുക്കുന്നുണ്ട്. ഇന്റർ മിലാനാണ് മാറ്റിചിനെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത്. 10 മില്യണും ഒപ്പം ബെൽജിയൻ മിഡ്ഫീൽഡർ നൈൻഗോളനെയുമാണ് ഇന്റർ മിലാൻ മാറ്റിചിന് പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓഫർ ചെയ്യുന്നത്. എന്നാൽ മാറ്റിചിനെ ക്ലബ് വിൽക്കില്ല എന്നാണ് കരുതുന്നത്. ഹെരേര ക്ലബ് വിട്ടതോടെ മിഡ്ഫീൽഡിൽ താരങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. അതുകൊണ്ട് തന്നെ മാറ്റിചിനെ കൂടെ നഷ്ടപ്പെടുത്താൻ ക്ലബ് തയ്യാറായേക്കില്ല.