മാറ്റിച് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും

അവസരങ്ങൾ കുറഞ്ഞതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മാറ്റിച് ക്ലബ് വിടാൻ ഒരുങ്ങുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ ആണ് മാറ്റിച് ശ്രമിക്കുന്നത്. ക്ലബിൽ കളിക്കാതിരുന്നാൽ ദേശീയ ടീമികും അവസരം ലഭിക്കാതെ ആകും എന്ന ഭയമാണ് മാറ്റിചിനെ ക്ലബ് വിടാൻ നിർബന്ധിതനാക്കുന്നത്. സോൾഷ്യാർ യുണൈറ്റഡിൽ എത്തിയപ്പോൾ മുതൽ മാറ്റിചിന് ടീമിൽ അധികം അവസരം ലഭിക്കാറില്ല.

ഇപ്പോൾ പരിക്കേറ്റ് വിശ്രമത്തിലാണ് മാറ്റിച്. ഫ്രെഡ്, മക്ടോമിനെ, പോഗ്ബ, പെരേര എന്നിവർക്ക് ഒക്കെ പിറകിൽ മാത്രമാണ് ഒലെ മാറ്റിചിനെ പരിഗണിക്കുന്നത്. മൗറീനോ ടീമിൽ എത്തിച്ച മാറ്റിചിന്റെ വേഗത കുറഞ്ഞതാണ് ഒലെ ടീമിൽ എടുക്കാതിരിക്കാൻ പ്രധാന കാരണം‌. മാഞ്ചസ്റ്റർ വിട്ട് സീരി എയിലേക്ക് പോകാൻ ആണ് മാറ്റിച് ശ്രമിക്കുന്നത്.

Previous articleഓസ്‌ട്രേലിയൻ താരം ലാബുഷെയിന് ഗ്ലാമോർഗനിൽ പുതിയ കരാർ
Next articleവൻ സൈനിംഗുമായി ചെൽസി, സാം കെർ ഇനി നീല ജേഴ്സിയിൽ!!