മാർട്ടിനെസിനായുള്ള ബാഴ്സയുടെ വൻ ഓഫർ ഇന്റർ നിരസിച്ചു

- Advertisement -

അർജന്റീന താരമായ ലൗട്ടാരോ മാർട്ടിനെസിനായി ബാഴ്സലോണ വാഗ്ദാനം ചെയ്ത വൻ ഓഫർ ഇന്റർ മിലാൻ നിരസിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർട്ടിനെസിന്റെ റിലീസ് ക്ലോസിന് തുല്യമായ തുകയായിരുന്നു ബാഴ്സലോണ ഇന്ററിന് വാഗ്ദാനം ചെയ്തത്. എന്നാൽ താരത്തെ ക്ലബിൽ തന്നെ നിലനിർത്താൻ ആണ് ഇന്റർ മിലാൻ ഇപ്പോൾ ശ്രമിക്കുന്നത്.

വർഷത്തിൽ 10 മില്യൺ വേതനം നൽകുന്ന കരാർ ആണ് ബാഴ്സലോണ മാർട്ടിനെസിന് വാഗ്ദാനം ചെയ്തത് എന്നാണ് അറിയുന്നത്. മാർട്ടിനെസിന് ക്ലബ് വിടാൻ താല്പര്യമില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ ആകും എന്ന് തന്നെ ബാഴ്സലോണ പ്രതീക്ഷിക്കുന്നു.

ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമല്ല ഇപ്പോൾ ചെൽസിയും മാർട്ടിനെസിനായി രംഗത്തുണ്ട്.

Advertisement