മാർട്ടിനെസ് ഇന്ററിൽ പുതിയ കരാറ് ഒപ്പുവെക്കില്ല, ബാഴ്സലോണ തന്നെ ലക്ഷ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർമിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ബാഴ്സലോണയിലേക്ക് പോകാൻ ഉറച്ചിരിക്കുകയാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഈ കാര്യം ഇന്റർ മിലാനെ അറിയിച്ചിട്ടുണ്ട്. ഇന്റർ മിലാൻ മാർട്ടിനെസിന്റെ വേതനം കൂട്ടൊ താരത്തെ ഇറ്റലിയിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു പുതിയ കരാറും അംഗീകരിക്കണ്ട എന്നാണ് മാർട്ടിനെസിന്റെ തീരുമാനം.

എന്നാൽ ബാഴ്സലോണ അല്ല ആര് മാർട്ടിനെസിനായി വന്നാലും വലിയ തുക വാങ്ങി മാത്രമെ ഇന്റർ മിലാൻ താരത്തെ വിട്ടു നൽകു. 110 മില്യണാണ് ഇന്റർ മിലാൻ മാർട്ടിനെസിനായി ആവശ്യപ്പെടുന്നത്. മാർട്ടിനെസ് ഈ സീസണിൽ ഇന്റർ മിലാനിൽ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. താരത്തെ സുവാരസിന്റെ പിന്തുടർച്ചക്കാരനായാണ് ബാഴ്സലോണ സങ്കൽപ്പിക്കുന്നത്.