മാഞ്ചസ്റ്ററിൽ അവസരമില്ലാത്ത വാൻ ഡെ ബീകിനെ തേടി യുവന്റസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനെ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിൽ ഇറ്റാലിയൻ ക്ലബായ യുവന്റസ് രംഗത്ത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ വാൻ ഡെ ബീകിനെ സ്വന്തമാക്കാൻ ആകുമോ എന്ന് യുവന്റസ് ശ്രമിക്കും. യുണൈറ്റഡിൽ എത്തിയിട്ട് ഒന്നര വർഷം ആകാൻ ആയിട്ടുൻ ഇതുവരെ വാൻ ഡെ ബീകിന് ക്ലബിൽ സ്ഥിരമായി അവസരം ലഭിച്ചിട്ടില്ല. പരിശീലകൻ ഒലെ വാൻ ഡെ ബീകിബെ വിശ്വാസത്തിൽ എടുക്കുന്നില്ല എന്നത് ആരാധകരെയും ഫുട്ബോൾ ലോകത്തെ ആകെയും നിരാശരാക്കുന്നുണ്ട്.

വാൻ ഡെ ബീകും ക്ലബ് വിടാൻ ഇപ്പോൾ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ‌‌. വാൻ ഡെ ബീകിനായി സൗദി ഉടമസ്ഥയിൽ ഉള്ള ന്യൂകാസിലും ജനുവരിൽ ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ. കളിക്കാൻ അവസരം ലഭിക്കുന്ന ഏതു ക്ലബിലേക്കും പോകാൻ വാൻ ഡെ ബീക് ഇപ്പോൾ തയ്യാറാണ്. അടുത്ത ലോകകപ്പിന് മുമ്പ് ഡച്ച് ടീമിൽ തിരികെയെത്താൻ ആണ് വാൻ ഡെ ബീക് ഇപ്പോൾ ആഗ്രഹം അഹിക്കുന്നത്. അതിന് സ്ഥിരമായി ക്ലബിൽ അവസരം ലഭിക്കേണ്ടതുണ്ട്.