മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ ആരെയും വാങ്ങില്ല

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആരെയും വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. തനിക്ക് ഇപ്പോൾ ഉള്ള സ്ക്വാഡ് മികച്ചത് ആണെന്നും ടീം മെച്ചപ്പെടുത്താൻ ഉണ്ട് എങ്കിലും ജനുവരിയിൽ പെട്ടെന്ന് ഒരു ട്രാൻസ്ഫർ ഉണ്ടാകില്ല എന്നും ഒലെ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ബ്രൂണൊ ഫെർണാണ്ടസിനെ പോലെ വലിയ ട്രാൻസ്ഫർ തന്നെ നടത്താൻ യുണൈറ്റഡിന് ആയിരുന്നു.

ഈ ജനുവരിയിൽ പുതുതായി ടീമിൽ എത്തുക അമദ് ദിയാലോ മാത്രമായിരിക്കും എന്ന് ഒലെ പറഞ്ഞു. കഴിഞ്ഞ സമ്മറിൽ തന്നെ യുണൈറ്റഡ് പൂർത്തിയാക്കിയ ട്രാൻസ്ഫർ ആണ് ദിയാലോയുടെത്. എന്നാൽ ജനുവരിയിൽ മാത്രമെ താരം വരു എന്ന് ക്ലബ് നേരത്തെ പറഞ്ഞിരുന്നു. വലതു വിങ്ങിലും ഒപ്പം ഒരു ഡിഫൻസീവ് മിഡും സെന്റർ ബാക്കും ഒക്കെ യുണൈറ്റഡിന്റെ ആവശ്യമാണ് എങ്കിലും അതിനൊക്ക സീസൺ അവസാനം വരെ കാത്തു നിൽക്കേണ്ടി വന്നേക്കും.