17കാരനായ ബ്രസീലിയൻ സ്ട്രൈക്കറെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ചാമ്പ്യൻസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ബ്രസീലിന്റെ ഒരു അത്ഭുത താരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയതായി റിപ്പോർട്ട്. 17കാരനായ സ്ട്രൈക്കർ ടാലസ് മാഗ്നോയുമായി ക്ലബ് ചർച്ചകൾ നടത്തുകയാണ്. ബ്രസീലിയൻ ക്ലബായ‌ വാസ്കോ ഡി ഗാമയിലാണ് ടാലസ് ഇപ്പോൾ കളിക്കുന്നത്. താരത്തെ വിൽക്കാൻ ഉദ്ദേശമില്ല എന്ന് നേരത്തെ പറഞ്ഞ ക്ലബ് എന്നാൽ ഇപ്പോൾ വിൽക്കാൻ തയ്യാറാണ്. കൊറോണ കാരണം വന്ന സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബിനെ ടാലസിനെ വിൽക്കാൻ പ്രേരിപ്പിക്കുന്നത്.

ലിവർപൂൾ മാത്രമല്ല പോർച്ചുഗീസ് ക്ലബായ ബെൻഫികയും താരത്തിനായി രംഗത്തുണ്ട്. 17കാരനാണെങ്കിലും വാസ്കോ ഡി ഗാമ ക്ലബിലെ സ്ഥിരം സ്റ്റാട്ടർ ആണ് ടാലസ്. അടുത്ത നെയ്മർ എന്ന് വാഴ്ത്തപ്പെടുന്ന താരമാണ് ടാലസ്. വാസ്കോ ഡി ഗാമ ക്ലബ് 20 മില്യൺ ലഭിക്കുകയാണെങ്കിൽ താരത്തെ വിൽക്കും. 50 മില്യണാണ് താരത്തിന്റെ റിലീസ് ക്ലോസ്.