ലൂകാസ് വാസ്കസിനെ സ്വന്തമാക്കാൻ സ്പർസ് ഒരുങ്ങുന്നു

- Advertisement -

റയൽ മാഡ്രിഡ് താരമായ ലൂകാസ് വാസ്കസ് ഈ സീസണോടെ ക്ലബ് വിടാൻ ഒരുങ്ങുകയാണ്. ആ വാസ്കസിനെ സ്വന്തമാക്കാൻ ആണ് സ്പർസിന്റെ ശ്രമം. സ്പർസിന്റെ അറ്റാക്കിന്റെ ശക്തി വാസ്കസ് കൂട്ടുമെന്ന് മൗറീനോ വിശ്വസിക്കുന്നു. വാസ്കസിനെ സ്വന്തമാക്കാനായി 15 മില്യൺ വരെ നൽകാൻ സ്പർസ് ഒരുക്കമാണ്‌. എന്നാൽ 25 മില്യൺ എങ്കിലും ലഭിക്കണം എന്നാണ് റയൽ പറയുന്നത്.

റയലിന്റെ അക്കാമദിയിലൂടെ വളർന്നു വന്ന താരമാണ് വാസ്കസ്. വിങ്ങിലും അറ്റാക്കിലും ഒരുപോളെ തിളങ്ങാൻ വാസ്കസിനാകും. എന്നാൽ റയലിൽ സ്ഥിര സാന്നിദ്ധ്യമായി മാറാൻ വാസ്കസിന് ഇതുവരെ ആയിട്ടില്ല. 150ന് അടുത്ത് മത്സരങ്ങൾ വാസ്കസ് റയലിൽ ഇതിനകം കളിച്ചിട്ടുണ്ട്.

Advertisement