ലൂക്മാനായി 21 മില്യൺ ഓഫറുമായി ലെപ്സിഗ്

Newsroom

എവർട്ടന്റെ യുവതാരം അഡെമൊല ലുക്മാനു വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി ജർമ്മൻ ക്ലബ് ലെപ്സിഗ്. 21കാരനായ താരത്തിനായി 21 മില്യന്റെ പുതിയ ഓഫർ നൽകിയിരിക്കുകയാണ് ലെപ്സിഗ്. എന്നാൽ ലുക്മാനെ വിൽക്കാൻ താല്പര്യമില്ല എന്ന നിലപാടിലാണ് എവർട്ടൺ. ഫോർവേഡായ ലുക്മൻ കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ ലെപ്സിഗിൽ കളിച്ചിരുന്നു.

ലെപ്സിഗിൽ ലോണിൽ കളിച്ച ലുക്മാൻ അവിടെ വെറും 11 മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ നേടിയിരുന്നു. ഈ പ്രകടനമാണ് ലുക്മാനു പിറകെ ലെപ്സിഗ് കൂടാനുള്ള കാരണം. ഇംഗ്ലീഷ് യുവതാരമായ ലുക്മാൻ ചാൾട്ടണിൽ നിന്നാണ് എവർട്ടണിൽ എത്തിയത്. എവർട്ടണായി ഇതുവരെ 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.