ലോകടെല്ലിക്കായുള്ള ചർച്ചകൾക്ക് വേഗം കൂട്ടി യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോകടെല്ലിയെ ടീമിൽ എത്തിക്കാനുള്ള യുവന്റസ് ശ്രമം വേഗത്തിലാക്കുന്നു. സസുവോളയുമായുള്ള ചർച്ചകൾ യുവന്റസ് വരുന്ന ആഴ്ച പുനരാരംഭിക്കും. സസുവോളോ യുവ മിഡ്ഫീൽഡറെ വിൽക്കാൻ തന്നെ ആണ് ശ്രമിക്കുന്നത്. 40മില്യണോളമാണ് താരത്തിനായി സസുവോളോ ആവശ്യപ്പെടുന്നത്‌. യൂറോ കപ്പിലെ ലോകടെല്ലിയുടെ പ്രകടനങ്ങൾ താരത്തിന്റെ മൂല്യം കൂട്ടും എന്ന ഭയം യുവന്റസിന് ഉണ്ട്.

അലെഗ്രി യുവന്റസ് മധ്യനിര ശക്തമാക്കാൻ യുവന്റസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പ്യാനിചിനെ തിരികെ എത്തിക്കാനോ ലോകടെല്ലിയെ സൈൻ ചെയ്യാനോ ആണ് യുവന്റസ് ശ്രമിക്കുന്നത്. ടൊളീസോയും യുവന്റസിന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉണ്ട്. അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ നേടാനും കഴിവുള്ള ലോകടെല്ലിയെ സൈൻ ചെയ്യാൻ യൂറോപ്പിലെ പ്രധാന ക്ലബുകൾ ഒക്കെ ശ്രമിക്കുന്നുണ്ട്. എങ്കിലും യുവന്റസിലേക്ക് പോകാൻ ആണ് ലോകടെല്ലി ആഗ്രഹിക്കുന്നത്‌. അവസാന രണ്ടു വർഷമായി ലോകടെല്ലി സസുവോളോയ്ക്ക് ഒപ്പമാണ്. മുമ്പ് എ സി മിലാന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.