ലിംഗാർഡ് ആഴ്സണലിലേക്ക്!?

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ലിംഗാർഡിനെ വിൽക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡിനായി ആഴ്സണൽ രംഗത്ത് ഉണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന താരം ആയതിനാൽ പ്രകടനം മോശമായിട്ടും കൂടുതൽ അവസരങ്ങൾ ക്ലബിൽ ലഭിച്ച താരമാണ് ലിംഗാർഡ്.

സമീപ കാലത്ത് ഒന്നും നല്ല ഒരു പ്രകടനം പോലും നടത്താൻ ഈ ലിംഗാർഡിന് ആയിട്ടില്ല. ഒരു വർഷത്തിൽ അധികമായി പ്രീമിയർ ലീഗിൽ ഒരു ഗോളൊ ഒരു അസിസ്റ്റോ നേടാൻ കഴിയാതെ നിൽക്കുകയാണ് ലിംഗാർഡ്. ലിംഗാർഡ് ഇറ്റലിയിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത് എങ്കിലും ആഴ്സണലിന്റെ താല്പര്യം ചിലപ്പോൾ ലിംഗാർഡിനെ ഇംഗ്ലണ്ടിൽ തന്നെ നിർത്തിയേക്കും.

Advertisement