ലൈപ്സിഗ് ഉപമെകാനോയെ ജനുവരിയിൽ വിൽക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലെപ്സിഗിന്റെ യുവ താരം ദയോട് ഉപമെകാനോ ജനുവരിയിൽ ക്ലബ് വിടില്ല‌. ഉപമെകാനോയെ സീസൺ പകുതിക്ക് വെച്ച് വിൽക്കാൻ ക്ലബ് ഒരുക്കമല്ല. എന്നാൽ സമ്മറിൽ താരത്തിന് ക്ലബ് വിടാം. ഈ സീസൺ അവസാനത്തോടെ ഉപമെകാനോ ക്ലബ് വിടും എന്ന് തന്നെയാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്‌. 46 മില്യൺ മാത്രമാകും താരത്തിന്റെ റിലീസ് ക്ലോസ്.

22കാരനുമായി റയൽ മാഡ്രിഡ് അടക്കം യൂറോപ്പിലെ പല വലിയ ക്ലബുകളും ചർച്ച നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും ഉപമെകാനോയ്ക്ക് വേണ്ടി സജീവമായി രംഗത്ത് ഉണ്ട്. ഫ്രഞ്ച് താരമാണ് എന്നത് കൊണ്ട് സിദാൻ താരത്തെ റയലിലേക്ക് കൊണ്ടുവരും എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു. അവസാന സീസണുകളിലായി ജർമ്മൻ ലീഗിലും ചാപ്യൻസ് ലീഗിലും ഒക്ക്ർ ലെപ്സിഗിനായി തകർപ്പൻ പ്രകടനം തന്നെ ഉപമെകാനോ നടത്തിയിരുന്നു.