ലെപ്സിഗിന്റെ യുവ സെന്റർബാക്ക് ദയോട് ഉപമെകാനോയ്ക്ക് വേണ്ടി വൻ ക്ലബുകൾ ഒക്കെ രംഗത്ത്. 21കാരനുമായി റയൽ മാഡ്രിഡ് ചർച്ചകൾ നടത്തുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഒക്കെ താരത്തിനായി രംഗത്ത് വന്നിരിക്കുകയാണ്. ബാഴ്സലോണ 58 മില്യണോളമാണ് ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ ഡയോട് ബയേണിലേക്ക് പോകാൻ ആണ് താല്പര്യപ്പെടുന്നത് എന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസ് ദേശീയ ടീമിലേക്ക് ഉടൻ എത്തും എന്ന് കരുതപ്പെടുന്ന താരമാണ് ദയോട്. ഈ സീസണിൽ ജർമ്മൻ ലീഗിൽ ലെപ്സിഗിനായി തകർപ്പൻ പ്രകടനം തന്നെ ദയോട് നടത്തിയിരുന്നു. .













