അടുത്ത സീസണായുള്ള ഒരുക്കങ്ങൾ എവർട്ടൺ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഫ്രഞ്ച് താരം തോമസ് ലെമാറിനു വേണ്ടി എവർട്ടമ്മ് അത്ലറ്റിക്കോ മാഡ്രിഡിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. അത്ലറ്റിക്കോ മാഡ്രിഡിൽ അവസരം കുറഞ്ഞു നിൽക്കുന്ന ലെമാർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇടതു വിങ്ങിലും അറ്റാക്കിംഗ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ലെമാർ.
ആഞ്ചലോട്ടിക്ക് ഇഷ്ടമുള്ള താരങ്ങളിൽ ഒന്നാണ് ലെമാർ. രണ്ട് സീസൺ മുമ്പ് മൊണാകോയിൽ നിന്ന് 70 മില്യൺ എന്ന വലിയ തുകയ്ക്കായിരുന്നു ലെമാർ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. എന്നാൽ അവിടെ ഒട്ടും തിളങ്ങാൻ ലെമാറിനായില്ല. മുമ്പ് മൊണാകായിൽ ഉണ്ടായിരിക്കുമ്പോൾ മികച്ച പ്രകടനം സ്ഥിരമായി കാഴ്ചവെച്ചിരുന്ന താരമാണ് ലെമാർ. എവർട്ടൺ വലിയ തുക തന്നെ ലെമാറിനായി നൽകേണ്ടി വന്നേക്കും.