ആഴ്സണൽ ക്യാപ്റ്റൻ കൊഷേൽനി ക്ലബിന്റെ ഭാഗമായി ഇനി ഉണ്ടാവില്ല എന്ന് പരിശീലകൻ എമെറി വ്യക്തമാക്കി. ഫ്രഞ്ച് സെന്റർ ബാക്കായ താരം ക്ലബിനൊപ്പം പ്രീസീസൺ ടൂറിന് പോകാൻ വിസമ്മതിച്ചിരുന്നു. കൊഷേൽനിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രീസീസണ് വരില്ല എന്ന് പറഞ്ഞതോടെ ചർച്ചകൾ അവസാനിച്ചു എന്ന് എമെറി പറഞ്ഞു.
ക്ലബിൽ നിൽക്കാൻ താല്പര്യമുള്ളവർക്കൊപ്പം പ്രവർത്തിക്കാൻ ആണ് തനിക്ക് താല്പര്യം അല്ലാത്തവരുമായി പ്രവർത്തിക്കില്ല എന്നും എമെറി പറഞ്ഞു. ആഴ്സണലിൽ കൊഷേൽനി കരറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്. താരം ക്ലബ് വിടാൻ ഒരുങ്ങതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രീസീസണിൽ പോകാതിരിക്കുന്നത്. കൊഷേൽനി ഇപ്പോൾ ഫ്രഞ്ച് ക്ലബായ ബോർഡക്സുമായാണ് ചർച്ചകൾ നടത്തുന്നത്. ബോർഡക്സ് കൊഷേൽനിക്ക് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2010 മുതൽ ആഴ്സണലിൽ ഉള്ള താരമാണ് കൊഷേൽനി.