ഖദീരയെ ലക്ഷ്യമിട്ട് ഫെനെർബചെ

- Advertisement -

ക്ലബ് വിടാൻ ഒരുങ്ങുന്ന യുവന്റസിന്റെ മധ്യനിരക്കാരൻ ഖദീരയെ ലക്ഷ്യമിട്ട് തുർക്കി ക്ലബായ ഫെനെർബചെ രംഗത്ത്. ഇതിനായി ഫെനെർബചെ ഇറ്റാലിയൻ ക്ലബുമായി പ്രാരംഭ ചർച്ചകൾ നടത്തിയതായതാണ് വിവരങ്ങൾ. യുവന്റസിന്റെ മധ്യനിരയിൽ റാബിയോയും റാംസിയും ഈ പുതിയ സീസണിൽ എത്തിയിരുന്നു. ഇതാണ് ഖദീര ക്ലബ് വിടാനുള്ള കാരണം.

ഖദീര യുവന്റസ് വിട്ട് എം എൽ എസിലേക്ക് പോകാനും ശ്രമിക്കുന്നുണ്ട്. അവസാന നാലു സീസണുകളിലായി ഖദീര യുവന്റസിനൊപ്പം ഉണ്ട്. ക്ലബിനായി തൊണ്ണൂറോളം മത്സരങ്ങൾ കളിച്ച ഖദീര 21 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. നാലു സീസണുകളിലായി നാല് ലീഗ് കിരീടങ്ങളും താരം സ്വന്തമാക്കി. മധ്യനിര താരം എൽജിഫ് എൽമാസ് ക്ലബ് വിടാൻ സാധ്യത ഉള്ളതു കൊണ്ടാണ് ഫെനർബചെ ഖദീരയെ ലക്ഷ്യമിടുന്നത്.

Advertisement