ക്ലബ് വിടാൻ അനുവദിക്കണം എന്ന അപേക്ഷയുമായി കെയ്ലർ നവാസ്

- Advertisement -

കോസ്റ്ററിക്കൻ ഗോൾ കീപ്പർ കെയ്ലർ നവാസ് ഈ സീസണോടെ റയൽ മാഡ്രിഡ് വിടും എന്ന് ഉറപ്പാകുന്നു. ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് തന്നെ ക്ലബ് വിടാൻ അനുവദിക്കണം എന്ന് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ കെയ്ലർ നവാസ്. ബെൽജിയൻ കീപ്പറായ കോർതുവയെ ഈ സീസണിൽ ഒന്നാം നമ്പറായി നിലനിർത്തും എന്നും ഗോൾകീപ്പറെ മാറ്റി മാറ്റി പരീക്ഷിക്കില്ല എന്നും സിദാൻ നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം ഗോൾ കീപ്പറായി ബെഞ്ചിൽ ഇരിക്കാൻ താല്പര്യമില്ലാത്തതിനാലാണ് താരം ക്ലബ് വിടുന്നത്. നിരവധി ക്ലബുകൾ നവാസിനെ സ്വന്തമാക്കാൻ ആയി കാത്തിരിക്കുന്നുണ്ട് എങ്കിലും വിൽക്കാൻ റയൽ ഇതുവരെ തയ്യാരായിട്ടില്ല. റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് ക്ലബ് ലോകകപ്പ്, ഒരു ലാലിഗ കിരീടം, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുള്ള താരമാണ് കെയ്ലർ നവാസ്.

Advertisement