“ചാമ്പ്യൻസ് ലീഗ് വിലക്ക് മാറിയില്ല എങ്കിൽ ഡിബ്രുയിൻ സിറ്റി വിട്ടേക്കും”

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്ന് ബെൽജിയം പരിശീലകൻ റൊബേർട്ടോ മാർട്ടിനെസ്. മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗിലെ വിലക്കാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ബെൽജിയം ദേശീയ ടീമിൽ ഡിബ്രുയിനെ പരിശീലിപ്പിക്കുന്ന മാർട്ടിനെസ് പറയുന്നത്. രണ്ട് വർഷത്തേക്ക് സിറ്റിയെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയിരുന്നു‌. ഇപ്പോൾ സിറ്റി ഇതിനെതിരെ അപ്പീൽ നൽകി നിൽക്കുകയാണ്. അപ്പീൽ ഫലം വന്നാൽ ഭാവി തീരുമാനിക്കും എന്ന് നേരത്തെ ഡിബ്രുയിനും പറഞ്ഞിരുന്നു.

ഡിബ്രുയിൻ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സമയത്താണ് ഉള്ളത്. ഇപ്പോൾ ഇങ്ങനെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകില്ല എന്നാണ് മാർട്ടിനെസ് പറയുന്നത്. താരത്തിന്റെ ഭാവി വിലക്കിനെതിരായ അപ്പീലിന്റെ ഫലം പോലെയാകും തീരുമാനിക്കുന്നത് എന്നും മാർട്ടിനെസ് പറഞ്ഞു.

Previous articleആറ് പേരെ പുറത്താക്കിയ തന്റെ പ്രകടനം ആരും ഓര്‍ക്കുന്നില്ല, മിയാന്‍ദാദുമായുള്ള സംഭവം ആണ് ഏവരുടെയും ശ്രദ്ധയിലുള്ളത്
Next article30 ആം ഗോളുമായി ലെവൻഡോസ്കി, പിന്നിൽ നിന്ന് തിരിച്ച് വന്ന് ബയേണിന്റെ ജയം