ഏട്ടൻ ലുകാകു അനിയൻ ലുകാകു, പ്രീമിയർ ലീഗിൽ ഇനി ബെൽജിയൻ സഹോദരങ്ങൾ!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകുവിന്റെ സഹോദരനും പ്രീമിയർ ലീഗിലേക്ക് എത്തുന്നു. റൊമേലുവൊന്റെ ഇളയ സഹോദരാായ ജോർദാൻ ലുകാകുവാണ് പ്രീമിയർ ലീഗിൽ എത്തുന്നത്. ന്യൂകാസിൽ യുണൈറ്റഡ് ആണ് ലുകാകുവുമായി അന്തിമ ചർച്ചകൾ നടത്തുന്നത്. ജോർദാൻ ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് എത്തി കരാർ ഒപ്പിട്ടേക്കും.

ഏട്ടൻ ലുകാലുവിനെ പോലെ അറ്റാക്കിൽ അല്ല ഡിഫൻസിലാണ് ജോർദാൻ കളിക്കുന്നത്. 24കാരനായ ജോർദാൻ ലെഫ്റ്റ് ബാക്കായാണ് കളിക്കാറ്. ഇറ്റാലിയൻ ക്ലബായ ലാസിയോയുടെ താരമാണ് ജോർദാൻ ഇപ്പോൾ. 2016മുതൽ ലാസിയോവിലാണ് ജോർദാൻ കളിക്കുന്നത്. റൊമേലുവിനെ പോലെ ബെൽജിയം ദേശീയ ടീമിനായും ജോർദാൻ കളിച്ചിട്ടുണ്ട്.

Advertisement