ബ്രസീലിയൻ സ്ട്രൈക്കർ ജീസുസിനായും യുവന്റസ് ശ്രമം

- Advertisement -

ബ്രസീലിയൻ യുവതാരം ആർതുറിനെ ടീമിക് എത്തിച്ചതിനു പിന്നാലെ ഒരു ബ്രസീലിയൻ താരത്തിനു വേണ്ടി യുവന്റസ് ശ്രമങ്ങൾ ആരംഭിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസിനായാണ് യുവന്റസ് ശ്രമിക്കുന്നത്. ഹിഗ്വയിൻ ക്ലബ് വിടുന്നതിനാൽ ഒരു സ്ട്രൈക്കറെ യുവന്റസിന് സ്വന്തമാക്കിയെ മതിയാവു. ജീസുസിനൊപ്പം നാപോളിയുടെ സ്ട്രൈക്കർ മിലികിനായും സിറ്റി ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ 2023 വരെ നീളുന്ന കരാർ ജീസുസിനുണ്ട്. അഗ്വേറോയ്ക്ക് പ്രായമാകുന്നതിനാൽ വരും സീസണിൽ ജീസുസ് ആകും സിറ്റിയുടെ പ്രധാന സ്ട്രൈക്കർ. അതുകൊണ്ട് തന്നെ ഈ സമയം ജീസുസ് സിറ്റി വിടണമെങ്കിൽ യുവന്റസ് അത്രവലിയ ഓഫർ വാഗ്ദാനം ചെയ്യേണ്ടി വരും. 2017 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ജീസുസ് ഇപ്പോൾ സിറ്റിയുടെ നമ്പർ 9 ആണ്.

Advertisement