പുതിയ സീസണു മുന്നോടിയായി ഒരു വലിയ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. ആസ്റ്റൺ വില്ലയുടെ താരമായ ഗ്രീലിഷുമായുള്ള സിറ്റിയുടെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരു ക്ലബുകളും തമ്മിൽ ഇപ്പോൾ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ഗ്രീലിഷിനെ നിൽനിർത്താൻ ആസ്റ്റൺ വില്ല ആഗ്രഹിക്കുന്നുണ്ട്.
ഇതിനായി താരത്തിന് പുതിയ കരാർ ക്ലബ് വാഗ്ദാനവും ചെയ്തു. എന്നാൽ ഇതുവരെ താരം കരാർ അംഗീകരിച്ചിട്ടില്ല. ഗ്രീലിഷ് ക്ലബ് വിടാൻ ആവശ്യപ്പെട്ടാൽ ആസ്റ്റൺ വില്ല താരത്തെ വിൽക്കാൻ തയ്യാറാകും. 100 മില്യൺ അടുത്ത് ആകും ട്രാൻസ്ഫർ തുക എന്നാണ് അഭ്യൂഹങ്ങൾ. ആസ്റ്റൺ വില്ലയുടെ ക്യാപ്റ്റൻ കൂടിയായ ഗ്രീലിഷ് ക്ലബിന്റെ നെടുംതൂണാണ്. ഗ്രീലിഷിനെ നഷ്ടപ്പെട്ടാൽ അത് ക്ലബിന് വലിയ തിരിച്ചടിയാവുകയും ചെയ്യും.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഗ്രീലിഷിനായി ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിറ്റി മാത്രമാണ് താരത്തിനായി രംഗത്ത് ഉള്ളത്. സിറ്റി ഒരു സ്ട്രൈക്കർക്കായും അന്വേഷണം നടത്തുന്നുണ്ട്.