ഗോട്സയെ ബയേണിലേക്ക് തിരികെ എത്തിയേക്കും

20200924 135435
- Advertisement -

ജർമ്മൻ താരം മരിയോ ഗോട്സെയെ ബയേൺ സ്വന്തമാക്കാൻ സാധ്യത. ഇപ്പോൾ ക്ലബില്ലാതെ നിൽക്കുന്ന ഗോട്സെയെ സ്വന്തമാക്കാൻ ഹാൻസി ഫ്ലിക്ക് താല്പര്യം പ്രകടിപ്പിച്ചതായാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡോർട്മുണ്ടുമായി പിരിഞ്ഞ താരം എവിടേക്ക് പോകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ ഉറ്റു നോക്കുകയാണ്. ഗോട്സെയെ സ്വന്തമാക്കാൻ ജർമ്മനിയിലെ തന്നെ പല ക്ലബുകളും രംഗത്തുണ്ട്. എങ്കിലും ഇപ്പോൾ മുന്നിൽ ഉള്ളത് ബയേണാണ്.

28കാരനായ ഗോട്സെ ഇപ്പോൾ ഫ്രീ ഏജന്റാണ്. ഡോർട്മുണ്ട് പുതിയ കരാർ നൽകാത്തതിനാൽ ആയിരുന്നു ഗോട്സെ ക്ലബ് വിട്ടത്. രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഗോട്സെ ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. ഇപ്പോഴും 28 വയസ്സ് മാത്രമേ ഉള്ളൂ എന്നതിനാൽ ഗോട്സെയിൽ ഇനിയും മികച്ച ഫുട്ബോൾ ബാക്കിയുണ്ട് എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

Advertisement