ട്രാൻസ്ഫർ വിൻഡോയിൽ വിശ്രമം ഇല്ലാതെ മുന്നേറുകയാണ് ഈസ്റ്റ് ബംഗാൾ. ഇന്നലെ അഞ്ചു സൈനിംഗുകൾ സ്ഥിരീകരിച്ച ഈസ്റ്റ് ബംഗാൾ ഇപ്പോൾ ഒരു യുവതാരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ആരോസിന്റെ മധ്യനിര താരമായ ഗിവ്സൺ സിംഗുമായാണ് ഈസ്റ്റ് ബംഗാൾ ചർച്ച നടത്തുന്നത്. 17കാരനായ താരത്തെ ദീർഘകാല കരാറിൽ സ്വന്തമാക്കാൻ ആകും ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്.
മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണിൽ ഇന്ത്യൻ ആരോസിന്റെ ആദ്യ ഇലവനിലെ സ്ഥിരാങ്കം ആയിരുന്നു. ഗിവ്സണെ സൈൻ ചെയ്താലും അടുത്ത സീസണിൽ ആരോസിന് തന്നെ ലോണടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ നൽകിയേക്കും. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും ഗിവ്സൺ കളിച്ചിട്ടുണ്ട്.