ജിറൂഡിനെ തേടി എ സി മിലാൻ

- Advertisement -

ചെൽസിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡ് ചെൽസി വിടും. താരത്തെ സ്വന്തമാക്കാനായി ഇറ്റാലിയൻ ക്ലബായ എ സി മിലാൻ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം തന്നെ ചെൽസിയുടെ ടമോരിയെ മിലാൻ സ്വന്തമാക്കിയിട്ടുണ്ട്‌‌. അവസാന മൂന്ന് സീസണുകളിലായി ജിറൂദ് ചെൽസിക്കായാണ് കളിക്കുന്നത്. എന്നാൽ ടൂഹലിന്റെ കീഴിൽ താരത്തിന് തീരെ അവസരം ലഭിക്കുന്നില്ല. ഇതാണ് ക്ലബ് വിടാൻ താരം ചിന്തിക്കാനുള്ള കാരണം.

ജിറൂദ് ഇപ്പോൾ ഫ്രീ ഏജന്റാണ്. താരം മിലാനിൽ രണ്ടു വർഷത്തെ കരാറാണ് ആവശ്യപ്പെടുന്നത്. മിലാനു പുറമെ അമേരിക്കൻ ക്ലബായ ഇന്റർ മയാമിയും ജിറൂദിനായി രംഗത്തുണ്ട്. ചെൽസിക്ക് വേണ്ടി അവസരം കിട്ടിയപ്പോൾ ഒക്കെ ഭംഗിയായി കളിക്കാൻ താരത്തിനായിരുന്നു. മുമ്പ് ആഴ്സണലിനായി ആറു വർഷത്തോളം താരം കളിച്ചിട്ടുണ്ട്.

Advertisement