ഫെറാൻ ടോറസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

- Advertisement -

വലൻസിയയുടെ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമി. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് താരം പോകും എന്നാണ് കരുതുന്നത് എങ്കിലും ഒരു കൈ നോക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും തീരുമാനം. 20കാരനായ താരം ഈ സീസണിൽ വലൻസിയക്കായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.

വിങ്ങറായും അറ്റാക്കിംഗ് മിഡായും കളിക്കാൻ കഴിവുള്ള താരത്തെ സ്വന്തമാക്കിയാൽ വലതു വിങ്ങിലെ പ്രശ്നം പരിഹരിക്കാം എന്നാണ് യുണൈറ്റഡ് കരുതുന്നത്. സാഞ്ചോയെ പോലെ വൻ വില ഫെറാൻ ടോറസിന് നൽകേണ്ടതായും വരില്ല. ടോറാസിനു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും രംഗത്തുണ്ട്.

വലൻസിയയിൽ 110 മില്യണോളമാണ് ഫെറാൻ ടോറസിന്റെ റിലീസ് ക്ലോസ്. എന്നാൽ 60 മില്യൺ നൽകിയാൻ താരത്തെ വലൻസിയ വിട്ടു നൽകിയേക്കും. ഒരു വർഷത്തെ കരാർ മാത്രമെ ടോറസിന് ഇനി വലൻസിയയിൽ ബാക്കിയുള്ളൂ.

Advertisement