എറിക്സ്ണും ഇന്റർ മിലാനുമായി കരാർ ധാരണ

- Advertisement -

ടോട്ടൻഹാം വിടാൻ ശ്രമിക്കുന്ന മധ്യനിര താരം എറിക്സണെ ഇന്റർ മിലാൻ സ്വന്തമാക്കുമെന്ന് ഏകദേശ ഉറപ്പായി. എറിക്സണുമായി ഇന്റർ മിലാൻ ധാരണയിൽ എത്തി. താരം ഇന്റർ മുന്നിൽ വെച്ച കരാർ അംഗീകരിച്ചിരിക്കുകയാണ്. ഇനി ഇന്റർ മിലാനും ടോട്ടൻഹാമും ഉള്ള ചർച്ചയിൽ ട്രാൻസ്ഫർ തുക കൂടെ ഉറപ്പായാൽ ട്രാൻസ്ഫർ ഔദ്യോഗികമാകും.

യുവന്റസുമായി ലീഗിൽ പൊരുതി നിൽക്കേണ്ടുള്ളത് കൊണ്ട് മധ്യനിര ശക്തമാക്കാൻ വേണ്ടിയാണ് ഇന്റർ എറിക്സണെ ടീമിൽ എത്തിക്കുന്നത്. 10 മില്യണോളമാൺ എറിക്സണു വേണ്ടി ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 20 മില്യൺ വേണമെന്നാണ് ടോട്ടൻഹാം ആവശ്യപ്പെടുന്നത്. ആറുമാസത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എറിക്സണെ ടോട്ടൻഹാമിന് വിൽക്കേണ്ടി വരും. ഇല്ലായെങ്കിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ നഷ്ടമാകും.

Advertisement