ഇരുപതുകാരനായ താരം എമിലെ സ്മിത് റോയുടെ കരാർ പുതുക്കാൻ ആഴ്സണൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ താരത്തിനായി വൻ ഓഫറുമായി വന്നിരിക്കുകയാണ് ആസ്റ്റൺ വില്ല. 30 മില്യൺ യൂറോ ആണ് ആസ്റ്റൺ വില്ല താരത്തിനായി ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ ആഴ്സണൽ ഈ ഓഫർ അംഗീകരിച്ചിട്ടില്ല. താരത്തിന് ആഴ്സണൽ വാഗ്ദാനം ചെയ്ത അഞ്ചു വർഷത്തെ കരാർ താരം അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയിലെ പ്രതീക്ഷയായ എമിലെ സ്മിത് റോയെ വിൽക്കാൻ ആഴ്സണൽ ഒരു വിധത്തിലും തയ്യാറായേക്കില്ല. താരം ആവശ്യപ്പെട്ടാൽ മാത്രമെ ആഴ്സണൽ ട്രാൻസ്ഫറിനെ കുറിച്ച് ചിന്തിക്കാൻ സാധ്യതയുള്ളൂ. ഈ കഴിഞ്ഞ സീസണിലെ ആഴ്സണലിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ ഒന്നായിരുന്നു എമിലെ സ്മിത് റോ.
2010 മുതൽ ആഴ്സണലിന്റെ ഒപ്പം ഉള്ള താരമാണ് എമിലെ സ്മിത് റോ. മുമ്പ് ലോൺ അടിസ്ഥാനത്തിൽ ലൈപ്സിഗിനു വേണ്ടിയും ഹഡേഴ്സ് ഫീൽഡിനു വേണ്ടിയും എമിലെ സ്മിത് റോ കളിച്ചിട്ടുണ്ട്. 2026വരെ ആഴ്സണലിന്റെ പ്രധാന താരമായി തന്നെ താരം ഉണ്ടാകും. ഇംഗ്ലീഷ് അണ്ടർ 21 ടീമിലെ താരമാണ് എമിലെ ഇപ്പോൾ. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലീഷ് ടീമിൽ എമിലെ സ്മിത് റോയും ഉണ്ടായിരുന്നു.