അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റിനെ യുവന്റസിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമവും ക്ലബ് നടത്തി. നീണ്ട കാലത്തെ ചർച്ചകൾ എവിടെയും എത്താത്തതോടെ പരിശീലകനായി സാരി താരത്തെ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. ഡിലിറ്റിന് ക്ലബിൽ ലഭിക്കാൻ പോകുന്ന പ്രാധാന്യമാണ് സാരി നേരിട്ട് വിളിച്ച് വ്യക്തമാക്കിയത്.
ഈ ചർച്ചയോടെ എങ്കിലും ഡി ലിറ്റ് അവസാന തീരുമാനം എടുക്കും എന്നാണ് കരുതുന്നത്. താരം യുവന്റസുമായി നേരത്തെ കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും ക്ലബിനു നൽകേണ്ട തുകയും താരത്തിന് ആദ്യ ഇലവനിൽ ഇടം കിട്ടുമോ എന്നതുമാണ് ഇപ്പോൾ ഈ കരാർ വൈകിപ്പിക്കുന്നത്. കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പില്ലാത്തതിനാൽ ബാഴ്സലോണയുടെ ഓഫർ ഡി ലിറ്റ് നേരത്തെ നിരസിച്ചിരുന്നു.
19കാരൻ മാത്രമായ ഡി ലിറ്റ് അവസാന സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ വൻ പ്രകടനമായിരുന്നു നടത്തിയത്. കഴിഞ്ഞ സീസണിൽ യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയതിലും ഡി ലിറ്റിന് വലിയ പങ്കുണ്ടായിരുന്നു.













