ഡാർവിൻ നൂനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

20220604 163222

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനു ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു. നൂനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 80മില്യന്റെ ഓഫർ ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒപ്പം ഒരു താരത്തെ പകരം നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണ്. ഇപ്പോൾ സ്ട്രൈക്കറായി കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അറ്റാക്കിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. നൂനസിനായി ലിവർപൂളും രംഗത്ത് ഉണ്ട്. ഈ സീസണിൽ നൂനസ് ബെൻഫിക വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.

Previous articleസന്ദീപ് സിങ് 2025വരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ തുടരും, കരാർ നീട്ടി
Next articleബ്രസീലിയൻ യുവ മിഡ്ഫീൽഡറെ ലാസിയോ സ്വന്തമാക്കി