വെൽഷ് യുവതാരം ഡാനിയൽ ജെയിംസിനെ സൈൻ ചെയ്യാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

അടുത്ത സീസണിലേക്കായി ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആദ്യ സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വാൻസി സിറ്റി യുവതാരം ഡാനിയൽ ജെയിംസ് ആണ് യുണൈറ്റഡുമായി കരാർ ചർച്ചകളിൽ ഉള്ളത്. 21കാരനായ വിങർ ഈ സീസണിൽ സ്വാൻസിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഏകദേശം 15 മില്യണോളം ആണ് ജെയിംസിന് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക.

നേരത്തെ ലീഡ്സ് യുണൈറ്റഡുമായി 8.5മില്യണുള്ള ചർച്ചയിൽ ആയിരുന്നു സ്വാൻസി സിറ്റി. എന്നാൽ യുണൈറ്റഡിന്റെ ഓഫർ വന്നതോടെ ലീഡ്സ് യുണൈറ്റഡ് പിറകിൽ ആവുകയായിരുന്നു. ഇടതു വിങ്ങിലും വലതു വിങ്ങിലും കളിക്കുന്ന ജെയിംസ് അതിവേഗതയുള്ള കളിക്കാരനാണ്. വമ്പൻ താരങ്ങളെ സൈൻ ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ യുണൈറ്റഡ് യുവതാരങ്ങളെ ടീമിൽ എത്തിച്ച് മികവിലേക്ക് തിരികെ വരാം എന്നാണ് കരുതുന്നത്.

ജെയിംസിന്റെ ട്രാൻസഫ്റിനെ കുറിച്ച് ഒലെയോട് മാധ്യമങ്ങൾ ചോദിച്ചു എങ്കിലും മറ്റു ക്ലബിലെ താരങ്ങളെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. യുവതാരങ്ങളെ ആകും യുണൈറ്റഡ് സൈൻ ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.