ഈ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ താരമായ ഡാംസ്ഗാർഡിനായി വലിയ ക്ലബുകൾ ഒക്കെ ഇപ്പോൾ രംഗത്തുണ്ട്. എന്നാൽ ഡാംസ്ഗാർഡിനെ നിലനിർത്താനാണ് തങ്ങൾ താല്പര്യപ്പെടുന്നത് എന്ന് സീരി എ ക്ലബായ സപ്ഡോറിയ പറയുന്നു. അവർ ഇപ്പോൾ എ സി മിലാന്റെ 20 മില്യന്റെ ബിഡ് നിരസിച്ചതായാണ് വാർത്തകൾ. 20കാരനെ വിൽക്കണം എങ്കിൽ അത്രയും മികച്ച ഓഫർ വരണമെന്നാണ് സാമ്പ്ഡോറിയ പറയുന്നത്. ചുരുങ്ങിയത് 40 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമെ താരത്തെ സാമ്പ്ഡോറിയ താരത്തെ വിൽക്കുന്നത് ചിന്തിക്കു.
യുവേഫ യൂറോ 2020ൽ ഡാംസ്‌ഗാർഡ് രണ്ട് ഗോളുകൾ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഫ്രീ-കിക്ക് ഗോൾ ഏതു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ നിൽക്കുന്നതാണ്. എല്ലാവരും ഡാംസ്ഗാർഡിന്റെ ഗുണങ്ങൾ യൂറോയിൽ കണ്ടതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന് സാമ്പ്ഡോറിയയുടെ സ്പോർടിങ് ഡയറക്ടർ ഓസ്റ്റി പറഞ്ഞു. ബാഴ്സലോണയും ടോട്ടൻഹാമും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2020ൽ 6.5 മില്യൺ ഡോളറിന്റെ ട്രാൻസ്ഫറിൽ നോർഡ്‌ജെയ്‌ലാൻഡിൽ നിന്നായിരുന്നു താരം സാംപ്‌ഡോറിയയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടാൻ താരത്തിനായിരുന്നു.