ഇറ്റാലിയൻ യുവതാരം കുട്രോണെ ലോൺ അവസാനിപ്പിച്ച് വോൾവ്സിലേക്ക് തിരികെയെത്തി. ആറു മാസം ഫിയൊറെന്റീനയിൽ ലോൺ ബാക്കിയിരിക്കെ ആണ് വോൾവ്സ് താരത്തെ തിരികെ വിളിച്ചിരിക്കുന്നത്. റൗൾ ഹിമിനസിന് പരിക്കേറ്റതോടെ അറ്റാക്കിൽ കഷ്ടപ്പെടുന്നതാണ് വോൾസ് കുട്രോണെയെ തിരികെ വിളിക്കാൻ കാരണം.
ഒരു സീസൺ മുമ്പ് സമ്മറിൽ വോൾവ്സിൽ എത്തിയ കുട്രോണിന് പ്രീമിയർ ലീഗിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. 22കാരനായ പാട്രിക് കുട്രോണെയെ ആറു മാസം കൊണ്ട് തന്നെ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയിലേക്ക് ലോണിൽ അയക്കുക ആയിരുന്നു. താരത്തെ സ്ഥിരകരാറിൽ ഫിയൊറെന്റിന സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് വോൾവ്സ്ന്റെ ഈ നീക്കം. 18 മില്യണോളം നൽകി ആയിരുന്നു വോൾവ്സ് മിലാനിൽ നിന്ന് കുട്രോണയെ സ്വന്തമാക്കിയത്.