കൗട്ടീനോക്ക് വേണ്ടി ആഴ്സണലും രംഗത്ത്

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ ലമ്പാർഡിന്റെ ചെൽസിക്ക് ഒപ്പം ആഴ്സണലും ശ്രമങ്ങൾ സജീവമാക്കി. ഇപ്പോൾ ബയേണിൽ ലോണിൽ കളിക്കുന്ന കൗട്ടീനോ ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സീസൺ കഴിഞ്ഞാൽ ബാഴ്സലോണയിലേക്ക് തന്നെ കൗട്ടീനോ മടങ്ങി വരും. ആ സമയത്ത് ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ഇംഗ്ലീഷ് ക്ലബുകൾ ശ്രമിക്കുന്നത്.

ലോണിൽ തന്നെ കൗട്ടീനോയെ സ്വന്തമാക്കാൻ ആണ് ക്ലബുകൾ ഒക്കെ ശ്രമിക്കുന്നത്. താരത്തെ വിൽക്കാൻ ബാഴ്സലോണ ഒരുക്കമാണെങ്കിലും വൻ തുക ആണ് ആവശ്യപ്പെടുന്നത്. ഇതാണ് ക്ലബുകൾ ലോണിൽ തന്നെ താരത്തെ വാങ്ങാൻ ശ്രമിക്കാൻ കാരണം.

മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയതാണ് കൗട്ടീനോ. പക്ഷെ ബ്രസീലിയൻ താരത്തിന്റെ ലിവർപൂളിലെ മികവ് ബാഴ്സയിലോ ബയേണിലോ ആവർത്തിക്കാൻ ആയില്ല.

Previous articleതന്റെ ചേട്ടനെതിരെ കളിക്കാനായാല്‍ ടോം കറനെ അടിച്ച് പറത്തുകയും വിക്കറ്റ് നേടുകയും ചെയ്യുകയാണ് ആഗ്രഹമെന്ന് സാം കറന്‍
Next articleകടുപ്പിച്ച് പാകിസ്ഥാൻ, ഐ.പി.എൽ ഉൾക്കൊള്ളിക്കാൻ ഏഷ്യ കപ്പ് റദ്ദാക്കാൻ അനുവദിക്കില്ല