തനിക്ക് വില നൽകുന്ന ക്ലബിൽ എത്തണം എന്ന് സെബയോസ്

റയൽ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ലോണിൽ എത്തിയ മധ്യനിര താരം സെബയോസ് താൻ സ്ഥിരകരാറിൽ റയൽ വിടുമെന്ന് സൂചന നൽകി. തനിക്ക് പ്രാധാന്യം നൽകുന്ന ക്ലബിലേക്ക് പോകണം എന്നാണ് സെബയോസ് പറഞ്ഞത്. യൂറോ കപ്പും ഒളിമ്പിക്സും ഒക്കെ വരുമ്പോൾ സ്പെയിൻ ദേശീയ ടീമിൽ എത്തേണ്ടതുണ്ട്. അതിന് തനിക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന ക്ലബ് തേടി പോകേണ്ടതുണ്ട് എന്നും സെബയോസ് പറഞ്ഞു.

സ്പെയിനിലേക്ക് തന്നെ മടങ്ങാൻ ആൺ. താരം ശ്രമിക്കുന്നത്. ആഴ്സണലിൽ ഈ അവസാന ആറു മാസത്തിൽ കാര്യമായി തിളങ്ങാൻ ആവാത്തത് താരത്തിന്റെ അവസരം കുറച്ചിരുന്നു. ഇതാണ് താരം സ്പെയിനിലേക്ക് തന്നെ തിരികെ പോകാൻ തീരുമാനിക്കാൻ കാരണം. സെബയോസിനെ സ്വന്തമാക്കൻ സ്പാനിഷ് ക്ലബായ വലൻസിയ ശ്രമിക്കുന്നുണ്ട്. 22കാരനായ സെബയോസ് റയലിനായി 56 മത്സരങ്ങൾ കളിച്ച താരമാണ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഇറ്റലിയിൽ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബറിൽ
Next article“സുവാരസിന് ഒപ്പം ബാഴ്സലോണ അറ്റാക്കിൽ ഇറങ്ങാൻ കാത്തിരിക്കുന്നു”