ബാഴ്സലോണ യുവതാരം കാർലെസ് പെരെസ് ക്ലബ് വിടുന്നു. ഇറ്റാലിയൻ ക്ലബായ റോമയാണ് പെരെസിനായി രംഗത്തുള്ളത്. ആദ്യം ലോൺ അടിസ്ഥാനത്തിൽ പെരെസിനെ ഇറ്റലിയിൽ എത്തിക്കാൻ ആകും റോമയുടെ ശ്രമം. സീസൺ അവസാനത്തോടെ 13 മില്യണ്‍ റോമ താരത്തെ വാങ്ങുകയും ചെയ്യും. ബാഴ്സക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന താരമായിരുന്നു പെരെസ്. എന്നാൽ പുതിയ പരിശീലകൻ സെറ്റിയന്റെ പ്ലാനിൽ പെരെസ് ഇല്ലാത്തതാണ് താരം ക്ലബ് വിടാൻ കാരണം.
വിങ്ങറായ പെരെസ് 2012 മുതൽ ബാഴ്സലോണ അക്കാദമിക്ക് ഒപ്പം ഉണ്ട്. ഈ സീൺ തൂടക്കത്തിൽ ബാഴ്സലോണയുടെ സീനിയർ സ്ക്വാഡിലും താരം ഉണ്ടായിരുന്നു. 21കാരനായ താരം ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി ഇതിനകം ഒരു ഗോൾ നേടിയിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ 21, അണ്ടർ 17 ടീമുകൾക്കായും പെരെസ് കളിച്ചിട്ടുണ്ട്.