മാഞ്ചസ്റ്റർ യുണൈറ്റഡ് ആരും പ്രതീക്ഷിക്കാത്ത ട്രാൻസ്ഫറിന് ഒരുങ്ങുകയാണ്. ഫ്രാൻസിന്റെ മിഡ്ഫീൽഡ് ഭാവിയിൽ ഭരിക്കുമെന്ന് പലരും പ്രവചിക്കുന്ന 18കാരൻ എഡ്വാർഡോ കാമവിംഗയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു. ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ അത്ഭുത ബാലൻ എഡ്വാർഡോ കാമവിംഗ അവസാന രണ്ടു സീസണുകളായി ഫ്രഞ്ച് ലീഗിൽ വലിയ പ്രകടനങ്ങൾ നടത്തി ലോക ശ്രദ്ധ നേടിയിരുന്നു.
കാമവിംഗയ്ക്കായി റയൽ മാഡ്രിഡ് പോലുള്ള ക്ലബുകളും രംഗത്തുണ്ട്. റയൽ മാഡ്രിഡ് വലിയ തുക നൽകാൻ ഇപ്പോൾ തയ്യാറല്ല. എന്നാൽ റെന്നസിന് ആണെങ്കിൽ താരത്തെ വിൽക്കേണ്ടതുമുണ്ട്. യുണൈറ്റഡ് ഇത് മുതലെടുത്ത് താരത്തെ സൈൻ ചെയ്യാൻ ആണ് നോക്കുന്നത്. മധ്യനിര ശക്തമാക്കാൻ യുണൈറ്റഡ് എന്തായാലും ശ്രമിക്കുന്നുണ്ട്.
16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്താൻ കാമവിംഗക്ക് ആയിരുന്നു. റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 50ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് ദേശീയ ടീമിലും താരം ഇതിനകം അരങ്ങേറ്റം നടത്തി കഴിഞ്ഞു.