ഡോർട്ട്മുണ്ട് താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ്

Images (38)

ബൊറുസിയ ഡോർട്ട്മുണ്ട് താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. ഡോർട്ട്മുണ്ട് താരമായ റാഫേൽ ഗുറേറോയെയാണ് റയൽ മാഡ്രിഡ് നോട്ട്മിട്ടിരിക്കുന്നത്. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഡോർട്ട്മുണ്ട് ലെഫ്റ്റ് ബാക്കിനായി റയൽ മാഡ്രിഡ് ശ്രമിക്കുന്നത്. 60മില്ല്യൺ യൂറോയെങ്കിലും ഡോർട്ട്മുണ്ട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

പോർച്ചുഗീസ് താരമായ ഗുറേറോ 2016 മുതൽ ബൊറുസിയയിലുണ്ട്. പോർച്ചുഗീസ് ദേശീയ ടീമിനൊപ്പം യൂറോകപ്പും യുവേഫ നേഷൻസ് ലീഗും റാഫേൽ ഗുറേറോ നേടിയിട്ടുണ്ട്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി രണ്ട് തവണ ജർമ്മൻ കപ്പും ഒരു തവണ ജർമ്മൻ സൂപ്പർ കപ്പും ഗുറേറോ സ്വന്തമാക്കി.