ബുഫണ് ഇന്ന് യുവന്റസിൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾകീപ്പിംഗിലെ ഇതിഹാസം ബുഫന്റെ യുവന്റസിലേക്ക് ഉള്ള തിരികെ വരവ് ഇന്ന് സത്യമാകും. ഇന്ന് ബുഫൺ മെഡിക്കലിനായി ടൂറിനിൽ എത്തും. ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇന്ന് ബുഫണ് യുവന്റസിലേക്ക് മടങ്ങിയെത്തും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. യുവന്റസിൽ ഒരു വർഷത്തെ കരാർ മാത്രമേ ബുഫൺ ഒപ്പുവെക്കുകയുള്ളൂ. ഈ സീസൺ കഴിഞ്ഞ് ബുഫൺ വിരമിക്കും എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ട് പി എസ് ജിയിൽ എത്തിയിരുന്ന ബുഫൺ ഒറ്റ സീസൺ കൊണ്ട് തന്നെ പാരീസ് വിടാൻ തീരുമാനിച്ചിരുന്നു. ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബുഫണ് പി എസ് ജിയിൽ അത്ര കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ കഴിഞ്ഞ സീസണിൽ പി എസ് ജിക്ക് നേടാൻ ആയുള്ളൂ.

ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബുഫന്റെ സ്വപനം പൂർത്തിയാക്കാനാണ് ബുഫൺ യുവന്റസിലേക്ക് ഇപ്പോൾ തിരികെ എത്തുന്നത്. 17 വർഷങ്ങളായുള്ള യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ 9 ഇറ്റാലിയൻ ലീഗ് കിരീടങ്ങളും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിരുന്നു.